'കല്ലായി ഗ്രാമത്തിൻ്റെ കഥ' പ്രകാശനം 21 ന്


മാഹി: അറബിക്കടലും, മയ്യഴിപ്പുഴയും അതിരിടുന്ന കല്ലായി ഗ്രാമത്തിൻ്റെ ഗതകാല ചരിത്രം ആലേഖനം ചെയ്യപ്പെട്ട

വി.കെ.സുരേഷ് ബാബു രചിച്ച കല്ലായി ഗ്രാമത്തിൻ്റെ കഥ എന്ന ചരിത്ര ഗ്രന്ഥം ഡിസമ്പർ 21 ന് വൈ.3 മണിക്ക് സ്പീക്കർ അഡ്വ: എ.എൻ ഷംസീർ പ്രകാശനം ചെയ്യും.

മലയാള കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സെയ്ത്തു അദ്ധ്യക്ഷത വഹിക്കും. കവിയൂർ രാജഗോപാലൻ ഏറ്റുവാങ്ങും. ഡോ: എ.വത്സലൻ പുസ്തക പരിചയം നടത്തും. സി കെ രമേശൻ, അർജുൻ പവിത്രൻ, അടിയേരി ഗംഗാധരൻ, പ്രൊഫ:എ.പി.സുബൈർ, ചാലക്കര പുരുഷു, പവിത്രൻ മൊകേരി, ഹെൻറി ആൻറണി, കെ.പി.രാമദാസൻ, കെ.കുമാരൻ, വി.മനോജ്, വി.കെ.രത്നാകരൻ സംസാരിക്കും.

വാർത്താ സമ്മേളനത്തിൽ വി.മനോജ്, വി.കെ. രത്നാകരൻ, കെ.പി.രാമദാസൻ, സി.കെ.പ്രകാശൻ, കുരിക്കിലാട്ട് സുരേഷ് ബാബു സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ