വേറിട്ടൊരു ജന്മദിനാഘോഷവുമായി ഈസ്റ്റ് പള്ളൂർ ചൊക്ലി മർകസ് ഒ.ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

 


ഈസ്റ്റ് പള്ളൂർ ചൊക്ലി മർകസ് ഒ.ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്ളിലെ ഒമ്പതാം ക്ലാസിലെ റുദൈനയും ഒന്നാം ക്ലാസിലെ ആദമും തങ്ങളുടെ ജന്മദിനം ആഘോഷിക്കാൻ തിരഞ്ഞെടുത്തത് തീർത്തും മാതൃകാപരമായ ഒരു രീതി

പള്ളൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷം വിതരണം ചെയ്‌തു കൊണ്ടാണ് തങ്ങളുടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്‌തു കൊണ്ടാണ് തങ്ങളുടെ ജന്മദിനം അവർ ആഘോഷിച്ചത്. കൂടാതെ മറ്റു രണ്ട് വിദ്യാർത്ഥികളും പരിപാടിയുടെ വിജയത്തിനായി സംഭാവനകൾ അർപ്പിച്ച് കൈകോർത്തു.

സ്കൂ‌ളിലെ മഴവിൽ ക്ലബ്ബ് പദ്ധതികൾക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകി. മദർ പി ടി എ അംഗങ്ങളായ സഫ്രീന, സജ്ന,ഷാനിദ, അഫ്സാന, നഫീസ എന്നിവർ പദ്ധതിയുടെ വിജയത്തിനായി ഭക്ഷണം തയ്യാറാക്കുന്നതിനും മറ്റും സ്‌കൂളിൽ ഒത്തുചേർന്നു

പദ്ധതികൾക്ക് സ്‌കൂൾ പ്രിൻസിപ്പാൾ ഷരീഫ് കെ മൂഴിയോട്ട് മാനേജർ ഹൈദരലി നൂറാനി, മഴവിൽ ക്ലബ് കോഡിനേറ്റർ അബൂബക്കർ അമാനി സദർ മുഅല്ലിം സി ടി മുഹമ്മദ് സഖാഫി,അബ്‌ദുൽ കരീം അഹ്സനി, വിദ്യാർഥികളായ സയാൻ റമീസ്, അബ്ദുള്ള ഷാജഹാൻ, മുഹമ്മദ് പി, ഫാത്തിമത്ത് സഹറ, സ്റ്റാഫ് അംഗങ്ങളായ സൈനുൽ ആബിദ് സുൽത്താനി, സുഫിയാൻ എന്നിവർ സംബന്ധിച്ചു.

സാമൂഹ്യ പ്രതിബദ്ധത വിദ്യാർത്ഥികളിൽ വർദ്ധിപ്പിക്കുന്നതിനാ വശ്യമായ ഇത്തരം പദ്ധതികൾ സ്‌കൂളിൽ നടത്തുക പതിവാണ്.

കഴിഞ്ഞമാസം സ്ഥാപനത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ സ്വരൂപിച്ച പണവും അവശ്യസാധനങ്ങളടങ്ങിയ കിറ്റുമടക്കം ഇടച്ചേരി തണൽ കേന്ദ്രത്തിൽ വിദ്യാർത്ഥികൾ സന്ദർശനം നടത്തിയിരുന്നു.

അന്തേവാസികളോടൊന്നിച്ച് കഥ പറഞ്ഞു പാട്ടുപാടിയും അവരെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും വിദ്യാർഥികൾ സമയം ചെലവഴിച്ചു.

വളരെ പുതിയ വളരെ പഴയ