മാഹി: പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്കൂളിൽ സ്കൂൾ തല ശാസ്ത്രമേള 25 ന് വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു LP, UP, HS എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്.
എഡ്യുക്കേഷൻ കമ്മിറ്റി ചെയർമാൻ ശ്രീ. പി.സി. ദിവാനന്ദൻ മാസ്റ്റർ ഉത്ഘാടനം നിർവ്വഹിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി. സി.പി. ഭാനുമതി ടീച്ചർ സ്വാഗതം പറഞ്ഞു. മാനേജർ ശ്രീ. കെ. അജിത് കുമാർ ആശംസ നേർന്നു. പി.ടി.എ സെക്രട്ടറി ശ്രീമതി നിമ്മി ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
കുട്ടികളിൽ ശാസ്ത്ര അവബോധം ഉണ്ടാക്കുന്ന രീതിയിലായിരുന്നു മിക്ക എക്സിബിറ്റുകളും . LP, UP വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് നടന്നത്. അദ്ധ്യാപികമാരായ സുനിത, അഖില , ലസിന, നിഷ, സൂര്യ, പ്രണിത , രമ്യ , ഭാഗ്യലക്ഷ്മി എന്നിവർ നേതൃത്വം നൽകി.