അഴിയൂർ: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി അഴിയൂർ തീര ദേശ മേഖലകളിൽ വെള്ളം കയറി. കടലിൽ ഉയർന്ന തിരമാലകൾ രുപപ്പെട്ട് വെള്ളം തീരത്തേക്ക് അടിച്ചു കയറുകയായിരുന്നു. അഴിയൂർ അണ്ടിക്കമ്പനി നടുത്തോട്ടിലേക്കും അഞ്ചാംപീടിക കീരിത്തോട്ടിലേക്കും വെള്ളം ഒഴുകി എത്തിയതോടെ തോട്ടിന്റെ ഇരു കരയിലുള്ള വീടുകൾ വെള്ളത്താൽ ചുററപ്പെട്ടു. ഇന്നലെ രാവിലെയോടെയാണ് സംഭവം. പൂഴിത്തല ഭാഗത്തും കടലേറ്റമുണ്ടായി.
ചെറിയ വളപ്പിൽ രോഹിണി,വൈദ്യർ കുനിയിൽ ലീല , തയ്യിൽ പടി സൈബു, നാജിർ മഹലിൽ സീനത്ത്, എന്നിവരുടെ വീടുകളാണ് വെള്ളത്താൽ ചുററപ്പെട്ടത്. തോടുകളിലേക്ക് ഇരച്ച് കയറി വെള്ളം ചാലുകൾ കീറി ഒഴുക്കിവിടുകയായിരുന്നു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാശനഷ്ടം സംഭവിച്ചിട്ടില്ല.