ജപ സ്കൂൾ ഓഫ് മ്യൂസിക് ;നവരാത്രി മഹോത്സവം 3 ന് തുടങ്ങും.

 


മയ്യഴി :ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13 വരെ നടക്കും. പത്ത് ദിവസങ്ങളിലായി നടക്കുന്ന നവരാത്രി മഹോത്സവത്തിൽ ഒമ്പത് ക്ഷേത്രങ്ങളിൽ സംഗീത കച്ചേരി , പഞ്ചരത്ന കീർത്തനാലാപനം , വാദ്യവൃന്ദ കച്ചേരി , സംഗീതാരാധന തുടങ്ങിയ പരിപാടികളോടെ നടത്തും. ഉത്സവാരംഭദിനമായ 3 ന് വൈകിട്ട് 6 മണിക്ക് മാഹി പ്രസ്ക്ലബ് ഓഡിറ്റോറിയത്തിൽ നവരാത്രി ഉത്സവം എന്ന വിഷയത്തിൽ ചാലക്കര പുരുഷു നടത്തുന്ന പ്രഭാഷണം നടക്കും. നവരാത്രി ആഘോഷം സമാപനദിനമായ 13 ന് വിജയദശമി നാളിൽ – വിദ്യാരംഭം നടക്കും.

വളരെ പുതിയ വളരെ പഴയ