അഴിയൂരിൽ സ്വകാര്യവ്യക്തി റോഡ് കരിങ്കല്ലിട്ട് തടസ്സപ്പെടുത്തി.നാട്ടുകാർ സംഘടിച്ചെത്തി : പോലീസെത്തി കരിങ്കല്ലുകൾ നീക്കി

അഴിയൂർ :ചോമ്പാൽ അയ്യിട്ടവളപ്പിൽക്ഷേത്രം റോഡാണ് കരിങ്കല്ലുകളിട്ട് സ്വകാര്യവ്യക്തി യാത്ര തടസ്സപ്പെടുത്തിയതായി പരാതിയുയർന്നത്.

അയ്യിട്ടവളപ്പിൽക്ഷേത്രം, അങ്കണവാടി ഉൾപ്പെടെ നിരവധി വീട്ടുകാർ വർഷങ്ങളായി ഉപയോ ഗിക്കുന്ന റോഡിലാണ് കാൽനടപോലും തടസ്സപ്പെടുത്തുന്നരീ തിയിൽ കരിങ്കല്ലിട്ടത്. ശനിയാഴ്ച ഉച്ചയോടെ ജനം സംഘടിച്ചതോടെ പോലീസെത്തി കരിങ്കല്ലുകൾ നീക്കി

വളരെ പുതിയ വളരെ പഴയ