കണ്ണിപ്പൊയിൽ ബാബുവിന്റെ ആറാമത് രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു.

പള്ളൂർ:ആർഎസ്എസുകാർ വെട്ടിക്കൊന്ന സിപിഐ എം നേതാവ് പള്ളുരിലെ കണ്ണിപ്പൊയിൽ ബാബുവിന്റെ ആറാമത് രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പള്ളൂർ ടൗണിൽ പ്രകടനവും അനുസ്‌മരണ യോഗവും ബലികുടീരത്തിൽ പുഷ്പാർച്ചനയുമുണ്ടായി.

അനുസ്മരണ യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്‌തു. വി ജനാർദനൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ മുൻ സം സ്ഥാന സെക്രട്ടറി ടി ശശിധരൻ, എം സി പവിത്രൻ, ടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ബാലസംഘം കളിയരങ്ങുമുണ്ടായി. ചൊക്ലി രജിസ്ട്രാറോഫീസ് കേന്ദ്രീകരിച്ചാണ് വളൻ്റീയർമാർച്ചും പ്രക ടനവും ആരംഭിച്ചത്. രാവിലെ പുഷ്പാർച്ചനക്ക് ശേഷം ചേർന്ന യോഗത്തിൽ സിപിഐ എം ജി ല്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാസെക്രട്ടറി മാരായ സി കെ രമേശൻ, കെ ഇ കുഞ്ഞബ്ദുള്ള എന്നിവരും പുഷ്പാർച്ചനയിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ