മാഹി : ഇന്ദിരാ ഗാന്ധി പോളിടെക്നിക് കോളേജ് മാഹിയിലെ 2024-25 അദ്ധ്യയനവര്ഷത്തേക്കു താഴെ പറയുന്ന എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു:
1. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്
2. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
3. ഇൻസ്ട്രുമെന്റഷൻ ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗ്
4. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്
മുകളിൽ പറഞ്ഞ കോഴ്സുകളിലേക്ക് ദ്വിവത്സര (ലാറ്ററൽ എൻട്രി) കോഴ്സുകളിലേക്കുള്ള അപേക്ഷകളും ക്ഷണിച്ചുകൊള്ളുന്നു. കോഴ്സുകളുടെ വിശദ വിവരങ്ങളും അപേക്ഷ ഫോമും കോളേജ് വെബ് സൈറ്റായ www.igptc-mahe.in ൽ നിന്നും ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്. പുതുച്ചേരി സംസ്ഥാനത്തെ അപേക്ഷകരെ പരിഗണിച്ച ശേഷം ബാക്കി വരുന്ന സീറ്റുകളിലേക്ക് കേരളം ഉൾപ്പടെയുള്ള ഇതര സംസ്ഥാനക്കാർക്കും പ്രവേശനം നൽകുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, റജിസ്റ്റേഡ് പോസ്റ്റായോ, സ്പീഡ് പോസ്റ്റായോ, കൊറിയര്‍ ആയോ കോളേജ് വിലാസത്തിലേക്ക് അയക്കേണ്ടുന്നതാണ്. അപേക്ഷകൾ നേരിട്ടും സ്വീകരിക്കുന്നതാണ്.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി ലാറ്ററല്‍ എന്‍ട്രി അപേക്ഷ : 27-05-2024 ഒന്നാം വര്‍ഷ അപേക്ഷ : 03-06-2024