മാഹി : മാഹിയില്‍ ട്രെയിന്‍ തട്ടി മരിച്ച വയോധികനെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി സ്വദേശി അയിട്ടവളപ്പില്‍ അഷ്‌റഫ് ആണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു.
മെയ് 26ന് പുലര്‍ച്ചെ മാഹി റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തിലാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
അപകടത്തെ തുടര്‍ന്ന് മുഖം വികൃതമായ നിലയിലായിരുന്നു. സംഭവത്തില്‍ ചോമ്പാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌ക്കരിക്കും.ഭാര്യ: ഹാജിറ. മക്കള്‍: ഷഹീന. സഹോദരങ്ങള്‍: റഷീദ്, ആരിഫ്.