മാഹി പാലത്തെ യുവതിയുടെ മരണത്തിൽ ബിജെപി പ്രതിഷേധം ശക്തമാക്കും.

ന്യൂ മാഹി : മാഹി പാലത്ത് ടൂവീലർ അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ച ദിൽന പ്രവീണിന് ന്യൂ മാഹി ബിജെപി കമ്മിറ്റി സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് സംസാരിച്ചു കമ്മിറ്റി ഒന്നാകെ ദാരുണാന്ത്യത്തിൽ അപലഭിച്ചു.ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. വർഷങ്ങളായി ബിജെപി ബന്ധപ്പെട്ട അധികാരികൾക്ക് പരിമoത്തുനിന്നും മാഹി പാലത്തെക്ക് വരുന്ന റോഡിന്റെ അശാസ്ത്രീയമായ നിർമാണത്തെക്കുറിച്ചും ചെറു വാഹനങ്ങൾ കടന്നു പോകുമ്പോൾ അസഹനീയമായ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകളൊക്കെ ചൂണ്ടിക്കാട്ടിക്കൊണ്ടും, ടാറിങ്ങിന്റെ അപാകത കാരണം ഉയർന്ന താഴ്ന്ന നിലയിൽ റോഡിന്റെ പല ഭാഗങ്ങളിലുമായി കാണാൻ കഴിഞ്ഞത് ഇതൊക്കെ ചൂണ്ടിക്കാട്ടി ബിജെപി പലതവണ ബന്ധപ്പെട്ട അധികാരികൾക്കും, പഞ്ചായത്തിനും പരാതി കൊടുക്കുകയുണ്ടായിരുന്നു. എന്നാൽ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിക്രമങ്ങളും ഉണ്ടായിട്ടില്ല. നടപടിക്രമങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ദിൽന എന്ന യുവതിയുടെ ജീവൻ പൊലിയില്ലായിരുന്നു. ദിൽനയുടെ മരണത്തിന്റെ ഉത്തരവാദിത്വം പൊതുമരാമത് വകുപ്പും, ന്യൂ മാഹി പഞ്ചായത്തും, സ്വയം ഏറ്റെടുക്കണമെന്നും, ബന്ധപ്പെട്ടവർ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നൽകണമെന്നും അഭിപ്രായപ്പെട്ടുകൊണ്ട് കുറ്റപ്പെടുത്തി. അപകടം സംഭവിച്ചാൽ മാത്രം കണ്ണു തുറക്കുന്ന ഉദ്യോഗസ്ഥ ലോബികൾക്ക് ഇതൊരു സൂചനയാണ്. ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കാൻ മുൻ നടപടികൾ സ്വീകരിക്കുവാനും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠേന വ്യക്തമാക്കികൊണ്ട് പത്രക്കുറിപ്പ് പുറപ്പെടുവിച്ചു

വളരെ പുതിയ വളരെ പഴയ