മാഹി : വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാളിനോടാനുബന്ധിച്ച് മാഹി പള്ളിയുടെ അടുത്തായി മാഹിയിലെ മൾട്ടി സ്പഷ്യാലിറ്റി ക്ലീനിക്ക്, മാഹി മെഡിക്കൽ & ഡയഗ്നോസ്റ്റിക് സെന്ററിന്റെ മെഡിക്കൽ ടീം പ്രവർത്തനം ആരംഭിച്ചു. മാഹി പള്ളി അസിസ്റ്റന്റ് വികാരി ഫാദർ : ഡിലു റാഫെൽ ഉദ്ഘാടനം നിർവ്വഹിച്ചു. തീർഥാടകർക്ക് അത്യാവശ്യഘട്ടങ്ങളിൽ മെഡിക്കൽ സേവനം പ്രസ്തുത സെന്ററിൽ ലഭ്യമായിരിക്കുന്നതാണ്. എം എം സി അഡ്മിനിസ്ട്രെട്ടർ സോമൻ പന്തക്കൽ, എം എം സി ഓപ്പറേഷൻ മാനേജർ മുഹമ്മദ് മുനീർ, അഡ്മിൻ വിഭാഗം കോർഡിനേറ്റർ ജസ്‌ന, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഒക്ടോബർ 5 മുതൽ ഒക്ടോബർ 22 വരെ 17 ദിവസം നീണ്ടു നിൽക്കുന്ന സെന്റ് തെരേസ ഫെസ്റ്റിവലിൽ മാഹി എം എം സി യുടെ സേവനം പ്രസ്തുത സെന്ററിൽ ലഭ്യമാണെന്ന് എം എം സി മാനേജ്‌മെന്റ് അറിയിച്ചു.