തൊഴിലാളി ദ്രോഹ നിയമം റദ്ദ് ചെയ്യുക
മാഹി സംയുക്ത ചുമട്ട് തൊഴിലാളി യൂണിയൻ
മാഹി സംയുക്ത ചുമട്ടുതൊഴിലാളി യൂണിയൻ ജനറൽ ബോഡി യോഗം മാഹി കാപ്പിറ്റോൾ വെഡിംഗ് സെൻ്ററിൽ വച്ച് കെ പി റെജിലേഷ് ന്റെ അധ്യക്ഷതയിൽ നടന്നു.
മാഹി മേഖലയിൽ ചുമട് ജോലി ചെയ്തു ഉപജീവനം കഴിയുന്ന മുഴുവൻ ചുമട്ട് തൊഴിലാളികളുടെയും പേര് രജിസ്റ്റർ ചെയ്ത് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക,
തൊഴിലാളികൾക്ക് ക്ഷേമനിധി നടപ്പിലാക്കുക,
തൊഴിലാളികളെ സാരമായി ബാധിക്കുന്ന പുതുച്ചേരി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന തൊഴിലാളി ദ്രോഹ നിയമം റദ്ദ്ചെയ്യുക
തുടങ്ങിയ ആവശ്യങ്ങൾ
സംയുക്ത ചുമട്ട് തൊഴിലാളി യൂണിയൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
സിഐടിയു കണ്ണൂർ ജില്ലാ സെക്രട്ടറി മോഹനൻ, ഐഎൻടിയുസി മാഹി മേഖല വർക്കിംഗ് പ്രസിഡന്റ്കെ.മോഹനൻ,
ചുമട്ട് തൊഴിലാളി മസ്ദൂർ സംഘം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.പി.ജ്യോതിർ മനോജ്,
എസ് ടി യു ദേശീയ വൈസ് പ്രസിഡന്റ് പി.യൂസഫ്,
എൻ.പിമഹേഷ്ബാബു
പി.പി.മനോഷ്കുമാർ,
ടി.സുരേന്ദ്രൻ,
വി.ജയബാലു,
പി.കെ.ഷൗക്കത്ത്,
പി.ഗിരീഷ്, തുടങ്ങിയവർ സംസാരിച്ചു.
സംയുക്ത ചുമട്ട് തൊഴിലാളി യൂണിയൻ ഭാരവാഹികളായി
(പ്രസിഡന്റ്)കെ.പി.രെജിലേഷ്
(വൈസ് പ്രസിഡന്റ്)
പി.കെ.ഷൗക്കത്ത്
(ജനറൽസെക്രട്ടറി) മഹേഷ്ബാബു
(ജോയിന്റ്സെക്രട്ടറി)
പി.ഗിരീഷ്
(ട്രഷറർ )മുഹമ്മദലി ഇടക്കുന്നത്.
ചുമട്ട് ജോലിയിൽ നിന്ന് പിരിഞ്ഞു പോകുന്ന
കെ സുബൈർ
കെ കെ റഊഫ്
എന്നിവർക്ക് യാത്രയയപ്പ് നൽകി .
#tag:
Mahe