ഒളവിലം: രാമകൃഷ്ണ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് ‘ക്യാമ്പോണം’ സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു.അഷ്റഫ് മാസ്റ്റർ ക്യാമ്പിന്റെ ഭാഗമായുള്ള ക്ലാസ് നയിച്ചു. കൈറ്റ് മാസ്റ്റർ ബി.സുജിത്ത്,കൈറ്റ് മിസ്ട്രസ് പി.എം.ശുഭ എന്നിവർ നേതൃത്വം നൽകി.ഡിജിറ്റൽ പൂക്കളം,ചെണ്ടമേളം,ഊഞ്ഞലാട്ടം എന്നിവ ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കി.
കുട്ടികൾക്കായി വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
#tag:
Mahe