ഓര്‍ക്കാട്ടേരി കെ.കെ.എം ഗവ.ഹയര്‍ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയര്‍മാരുടെ ചെണ്ടുമല്ലി കൃഷി കൗതുകമായി.നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് കുട്ടികളുടെ പൂകൃഷി കാണാനെത്തുന്നത്. ഏറാമല പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫീസര്‍, എടച്ചേരി പൊലീസ് ഉദ്യോഗസ്ഥര്‍, എൻ.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ.ജേക്കബ് ജോണ്‍, നാദാപുരം ക്ലസ്റ്റര്‍ പി.എ.സി കെ.കെ.ബിജീഷ് എന്നിവര്‍ സ്കൂളിലെത്തി. പി.ടി.എ പ്രസിഡന്റ് സി.പി.രാജൻ, സൗഹൃദ കോ ഓര്‍ഡിനേറ്റര്‍ രാജേഷ് കുളങ്ങര, സ്റ്റാഫ് സെക്രട്ടറി രാജീവൻ വി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ജ്യോതി.പി, അദ്ധ്യാപകര്‍ എന്നിവരുടെ പിന്തുണയോടെ പൂകൃഷിക്കു പുറമെ മരച്ചീനി, ചോളം, ഔഷധത്തോട്ടം എന്നിവയും കുട്ടികള്‍ ഒരുക്കിയിട്ടുണ്ട്. സ്നേഹ ഭവനം പദ്ധതിയായ സ്കിപ്പ് എ ചോക്ലേറ്റ് മേക്ക് എ ഹോം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പല്‍ എൻ.വി.സീമ സ്വാഗതം പറഞ്ഞു.