"തുമ്പികളേ തുമ്പികളേ " പ്രവേശനോത്സവ ഗാനവുമായി വീണ്ടും മുസ്തഫ മാസ്റ്റർ

മയ്യഴി : വിദ്യാലയ മുറ്റത്തേ ക്ക് കൊച്ചു കൂട്ടുകാരെ സ്വാഗ തം ചെയ്യുന്ന “തുമ്പികളേ.. തുമ്പികളേ, പാറിവരൂ പൂന്തുമ്പികളേ!’ എന്നുതുടങ്ങുന്ന ഗാനവുമായി വീണ്ടു വീണ്ടും മുസ്തഫ മാഷ് താരമായി.

പന്ത്രണ്ടുവർഷം മയ്യഴി മേഖലയിൽ താൻ ചുമതല വഹിച്ച വിവിധ വിദ്യാലയങ്ങളിൽ മുസ്തഫ മാസ്റ്റർ രചിച്ച് ഈണം നല്ലി കുട്ടികൾ അവതരിപ്പിച്ച
ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശശിധരൻ വള്ളി ക്കാട് സംഗീത സംവിധാന മൊരുക്കിയ അലിവും അനുഭവവും പുതു ലോകം തീർക്കണതറിയണ്ടേ എന്നവസാനിക്കുന്ന പുതിയ പ്രവേശനോത്സവ ഗാനം മകളും മാതൃഭൂമി ക്ലബ് എഫ്.എം. റേഡിയോ ജോക്കിയുമായ അതുല മുസ്തഫയും മാഹി കേന്ദ്രീയവിദ്യാലയ ത്തിലെ ഒൻപതാം ക്ലാസുകാരി
അനം മുസ്തഫയും ഐ.കെ. കുമാരൻ ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസുകാരൻ അമിൻ അഹ്യാനുമാണ് മാഷോടൊപ്പം ആലപിച്ചിരിക്കുന്നത്. ഭാര്യയും തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപികയുമായ കെ.ടി.പി. ആയി ഷയാണ് ആൽബത്തിന്റെ നിർ മാതാവ്.

ചാലക്കര ഉസ്മാൻ ഗവ. ഹൈ സ്കൂളിലെ ഗ്രേഡ് വൺ പ്രഥമാ ധ്യാപകനായിരുന്ന എം.മുസ്തഫ കഴിഞ്ഞ മാസമാണ് വിരമിച്ചത്. സിനിമാ പിന്നണിഗായകനും എഴുത്തുകാരനും പ്രഭാഷകനുമാണ്

വളരെ പുതിയ വളരെ പഴയ