ചോമ്പാലയിലെ പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ കേസിലെ രണ്ടാംപ്രതി മറ്റു മോഷണ കേസിലും പ്രതി

ചോമ്പാല : ചോമ്പാലയിലെ പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ കേസിലെ രണ്ടാംപ്രതി ബൈക്ക് മോഷ്ടിച്ച കേസിലും, കടയിൽ മോഷണം നടത്തിയ കേസിലും പ്രതി. ചോമ്പാലയിലെ പൂട്ടിയിട്ട ശ്രീഹരി വീട്ടിൽ മോഷണം നടത്തിയ ആബിദ് [33 ]വടകര ലിങ്ക് റോഡിലെ സിറ്റി ടവറിൽ പ്രവർത്തിക്കുന്ന ഫ്യൂച്ചർ മൊബൈൽ ഷോപ്പിലും, വടകരയിൽ നിന്നും ബൈക്കും കളവ് ചെയ്തിരുന്നു. ഒരു മൊബൈൽ ഫോണും പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇയ്യാളുടെ ഒപ്പം ഉണ്ടായിരുന്ന ഫിറോസിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. സി ഐ ശിവൻ ചോടത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .

ചോമ്പാല എസ് ഐ രാജേഷ്,എസ് ഐ മനോജ്‌, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്‌, അജിൽ, ആനന്ദൻ , അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

വളരെ പുതിയ വളരെ പഴയ