മാഹി: എഴുത്തുകാരൻ സോമൻ മാഹിയുടെ അഞ്ചാമത്തെ ഗ്രന്ഥമായ 'സ്വർഗ്ഗം' എന്ന നാടകസമാഹാരത്തിന്റെ പ്രകാശനവും അദ്ദേഹത്തിന്റെ 'ശീതക്കാറ്റ്' എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ പ്രകാശനവും ഒക്ടോബർ 17 ശനിയാഴ്ച നടക്കും. വൈകിട്ട് 3.30-ന് മാഹി പ്രസ് ക്ലബ്ബിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
മാഹി എം.എൽ.എ. അഡ്വ. ടി. അശോക് കുമാർ ചടങ്ങിൽ പ്രകാശനം നിർവ്വഹിക്കും. സോമൻ മാഹിയുടെ സാഹിത്യ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു നാഴികക്കല്ലാണ് ഈ അഞ്ചാമത്തെ പുസ്തകപ്രകാശനം.
ഇതുമായി ബന്ധപ്പെട്ട് മാഹി പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ എം. എ. കൃഷ്ണൻ, കാർട്ടൂണിസ്റ്റ് എം. അജയകുമാർ, രതി രവീന്ദ്രൻ, ഷോർട്ട് ഫിലിം സംവിധായകൻ അനീഷ് മടപ്പള്ളി, തിരക്കഥാകൃത്ത് കെ. സതീഷ് ബാബു എന്നിവർ സംബന്ധിച്ചു.
