മാഹി: കഥാകാരൻ സോമൻ മാഹിയുടെ സ്വർഗ്ഗം എന്ന നാടക സമാഹാര പുസ്തകത്തിന്റെയും ശീതക്കാറ്റ് എന്ന ഷോർട്ട് ഫിലിം പോസ്റ്ററിന്റെയും പ്രകാശനം ഒക്ടോബർ 17 ന് വൈകുന്നേരം 3.30 ന് മാഹി പ്രസ്സ് ക്ലബ്ബിലെ സി.എച്ച് ഗംഗാധരൻ സ്മാരക ഹാളിൽ വെച്ച് നടക്കും.
ചടങ്ങിന്റെ ഉദ്ഘാടനം മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് നിർവ്വഹിക്കും. അഡ്വ: ടി.അശോക് കുമാർ എം.എൽ.എ പ്രകാശന കർമ്മം നിർവ്വഹിക്കും. അഡ്വ: പി.കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിക്കും. കലൈമാമണി ചാലക്കര പുരുഷു മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങിനോടനുബന്ധിച്ച് കരോക്കെ ഗാനമേളയും സംഘടിപ്പിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ സംഘാടകരായ എം.എ.കൃഷ്ണൻ, എം.അജയകുമാർ, രതി രവീന്ദ്രൻ, അനീഷ് മടപ്പള്ളി, കെ.സതീഷ് ബാബു, സോമൻ മാഹി എന്നിവർ പങ്കെടുത്തു.
