പള്ളൂർ: ചാലക്കര ശ്രീ കീഴന്തൂർ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. ഉത്സവത്തിന്റെ ഭാഗമായി വെസ്റ്റ് പള്ളൂർ ദേശത്ത് നിന്നുള്ള താലപ്പൊലി ഘോഷയാത്ര ഫെബ്രുവരി 14 ശനിയാഴ്ച നടക്കും. വൈകുന്നേരം 6 മണിക്ക് വെസ്റ്റ് പള്ളൂർ ശ്രീ കല ഫർണിച്ചറിന് സമീപത്ത് നിന്നാണ് ഘോഷയാത്ര ആരംഭിക്കുക.
കടമേരി ഉണ്ണികൃഷ്ണ മാരാരും സംഘവും നയിക്കുന്ന പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയാണ് ഘോഷയാത്ര നടക്കുക. മുത്തുകുടകളും താലവും നിലവിളക്കുമേന്തിയ നൂറുകണക്കിന് ഭക്തജനങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും.
ഫെബ്രുവരി 14, 15 തീയതികളിലായാണ് ക്ഷേത്രത്തിലെ തിറ മഹോത്സവം ആഘോഷിക്കുന്നത്. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നത്.
