പള്ളൂർ-ശ്രീ വിനായക കലാക്ഷേത്രം രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗാനോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 19 നു വ്യാഴാഴ്ച രാവിലെ 7 മണിക്ക് മലയാള ചലച്ചിത്ര ഗാന ശാഖയിൽ പുതു വഴിവെട്ടിയ സംഗീത സംവിധായകനും ശ്രീ വിനായക കലാക്ഷേത്രം ആദ്യ രക്ഷാധികാരിയുമായിരുന്ന കെ.രാഘവൻ മാസ്റ്ററുടെ ഓർമ്മദിനത്തിൽ തലശ്ശേരി സ്മൃതി മണ്ഡപത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു പുഷ്പാർച്ചന നടത്തും.
തുടർന്നു രാവിലെ 10 മണിക്ക്
ജില്ലാതല നാടൻ പാട്ടു മത്സരം. സംഘടിപ്പിക്കും. പൊതു വിഭാഗത്തിനു വേണ്ടി സംഘടിപ്പിക്കുന്ന മത്സരത്തിൽ ഏഴു പേരടങ്ങുന്ന ഒരു ടീമിനു പങ്കെടുക്കാം. പ്രായ പരിധിയില്ല.
പരമാവധി സമയം 15 മിനുട്ട് ആയിരിക്കും.പള്ളൂർ ശ്രീ ഗണപതി ക്ഷേത വേദിയിലാണു നാടൻ പാട്ടു മത്സരം നടക്കുക.. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം.
9447642330
9388510799
കൺവീനർ
#tag:
Mahe